Posts

Showing posts from February, 2022
Image
  മൈല മയിലെള്ള് 40 മീറ്റർ വരെ ഉയരത്തിൽ വളരുന്നു [2] . അനുപർണങ്ങളില്ലാത്ത ഇലകൾ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു. ഇലകൾക്ക് 15 സെന്റീമീറ്റർ വരെ നീളവും 6 സെന്റീമീറ്റർ വരെ വീതിയും കാണുന്നു. വേനൽക്കാലത്താണ് ഇലകൾ പൂക്കുന്നത്. ചെറിയ തരം പൂക്കൾക്ക് ഇളം നീലനിറമാണ്. പൂവിന് അഞ്ച് ദളങ്ങളും നാലു കേസരങ്ങളും ഉണ്ട്. ഈടും ഉറപ്പുമുള്ള തടിയുടെ കാതലിന് ഇളം ചാരനിറമാണ്. ഫർണിച്ചർ നിർമ്മാണത്തിനായും മറ്റും തടി ഉപയോഗിക്കുന്നു. തടിക്കു മഞ്ഞ കലർന്ന തവിട്ടു നിറമാണ്. ഗൃഹോപകരണങ്ങൾക്കു ഉത്തമമാണ് തടി. തേക്കിനെക്കാൾ ഈടു നിൽക്കും. എങ്കിലും തടി വളവും കേടുമില്ലാതെ കിട്ടാൻ വിഷമമാണ്.      വൃക്ഷത്തിന്റെ ഇലകളും വേരുകളും ഔഷധമായി ഉപയോഗിക്കുന്നു. അൾസർ, ആസ്മ, അലർജി രോഗങ്ങൾ, ശ്വാസതടസം, മൂത്ര സംബന്ധമായ രോഗങ്ങൾ എന്നിവയ്ക്കായി ഉപയോഗിക്കുന്നു
Image
  തേമ്പാവ്   മരുതിന്റെ കുടുംബത്തിൽ ഉൾപ്പെടുന്ന ഒരു വന്മരമാണ്  കരിമരുത്  (ശാസ്ത്രീയനാമം:  Terminalia crenulata ).  ലാറൽ ,  തേമ്പാവ്  എന്നീ പേരുകളിലും ഇവ അറിയപ്പെടുന്നു.  കേരളത്തിൽ  ഇവ ഇലകൊഴിയും ഈർപ്പവനങ്ങളിലും ഇലകൊഴിയും മഴക്കാടുകളിലും കണ്ടുവരുന്നു.  ഇന്ത്യ  ഉൾപ്പെടെ  ബർമ ,  ശ്രീലങ്ക ,  മലയ  എന്നിവിടങ്ങളിലും ഇവ വളരുന്നു.                         ഏതു മണ്ണിലും വളരുന്ന കരിമരുത് 30 മീറ്ററിലധികം [3]   ഉയരത്തിൽ വളരുന്നു. ഇലകൾ ഏകാന്തരമായാണ് വളരുന്നത്. കാഴ്ചയിൽ ഇവ സമ്മുഖമായി ദൃശ്യമാകുന്നു. 18 മുതൽ 21 സെന്റീമീറ്റർ വരെ ഇലകൾക്ക് നീളവും 10 സെന്റീമീറ്റർ വരെ വീതിയും ഉണ്ടാകുന്നു. അനുപർണ്ണങ്ങളില്ലാത്ത ഇലകൾക്ക് ദീർഘവൃത്താകാരമാണ്. ഇലകളിൽ 25 മുതൽ 40 വരെ പാർശ്വസിരകൾ ദൃശ്യമാണ്. വർഷാരംഭത്തിൽ ഇലകൾ പൊഴിക്കുന്ന വൃക്ഷം മേയ് മുതൽ ജൂൺ വരെയുള്ള കാലയളവിൽ പുഷ്പിക്കുന്നു. മങ്ങിയ മഞ്ഞ നിറമുള്ള ചെറുപൂക്കൾ കൂട്ടത്തോടെ നിരവധി ശാഖകളായി വളരുന്നു. ഇവയ്ക്ക് അഞ്ചു ബാഹ്യദളങ്ങൾ ഉണ്ട്. പത്ത...
Image
  ലൗലോലിക്ക ലൂബി  എന്ന മരത്തിലുണ്ടാകുന്ന കായയെ  ലൂബിക്ക  ( ഇംഗ്ലീഷ് :  Indian coffee plum ) എന്നു പറയുന്നു. ( ശാസ്ത്രീയനാമം :  Flacourtia jangomas )(flacourtia inermis). ലൂബിക്ക, ലൂവിക്ക,ചീമനെല്ലിക്ക,ശീമനെല്ലിക്ക, വൗഷാപ്പുളി,ചുവന്ന നെല്ലിക്ക,ഓലോലിക്ക, ലൗലോലിക്ക,ലോലോലിക്ക റൂബിക്ക,ളൂബിക്ക,ഗ്ലോബക്ക,ഗ്ലൂബിക്ക, ഡബ്ലോലിക്ക,ഡബിളിക്ക,ഡ്യൂപ്ലിക്ക,റൂളി പുളിക്ക,റൂപ്ലിക്ക എന്നിങ്ങനെ ധാരാളം പേരുകളിൽ അറിയപ്പെടുന്നു. പഴവർഗ്ഗത്തിൽ ഉൾപ്പെടുന്ന ലൂബിക്ക മൂപ്പെത്തുന്നതിന് മുൻപ് പച്ച നിറവും പഴുക്കുമ്പോൾ ചുവന്ന നിറവുമാണ്. പുളി രസമാണിതിനെങ്കിലും നന്നായി പഴുത്ത ലൂബിക്കക്ക് അല്പം മധുരവും ഉണ്ടാകും. ലൂബിക്കയുടെ ഉൾഭാഗത്തായി വളരെ ചെറിയ കുരുക്കളും ഉണ്ടാകും.വിത്ത്‌ വഴിയും കമ്പ്നട്ടും പതി വെച്ചും പുതിയ തൈകൾ ഉത്പാദിപ്പിക്കുന്നു. വിത്ത്‌ വഴി നാലോ അഞ്ചോ വർഷം കഴിഞ്ഞാൽ ലൂബി കായ്ക്കുകയും നാല്പതോ അമ്പതോ വർഷം ആയുസ്സും കണ്ടുവരുന്നു. ചെറിയ മരമെന്ന ഗണത്തിൽ ഉൾപ്പെടുന്ന ലൂബി ഒരു വീട്ടുമരമായിട്ടാണ് വളർത്തുന്നത്. വാണിജ്യാടിസ്ഥാനത്തിൽ കൃഷിചെയ്യുന്നതായി കാണുന്നില്ല. ഉപയോഗം പുളിരസമുള്ളതിനാൽ  ഉപ്പ് ...