വെട്ടി നിരവധി ചെറുശാഖകളായി വളരുന്ന നിത്യഹരിത സസ്യമാണ് വെട്ടി (ശാസ്ത്രനാമം: Aporosa cardiosperma ). ശാഖകളിൽ ഭഷ്യയോഗ്യമായ ധാരാളം ചെറു ഫലങ്ങൾ ഉണ്ടാകുന്നു. ഏപ്രിൽ, മേയ് മാസങ്ങളിലാണ് പഴങ്ങൾ ഉണ്ടാകുന്നത്. പക്ഷികളുടെ ഇഷ്ടഭക്ഷണമാണ് ഇതിന്റെ പഴങ്ങൾ. മധുരവും ചെറുപുളിയുമാണ് ഈ പഴങ്ങൾക്ക്. തൃക്കേട്ട നക്ഷത്രക്കാരുടെ നക്ഷത്രവൃക്ഷമാണ് . വേരുകൾക്ക് ഔഷധഗുണമുണ്ട്. ശ്രീലങ്കയിലും പശ്ചിമഘട്ടത്തിലും കാണപ്പെടുന്ന ഈ മരം വംശനാശഭീഷണി നേരിടുന്നുണ്ട്.
Posts
Showing posts from March, 2022