കരിമ്പന.
Scientific name : Borassus flabellifer
ദക്ഷിണേഷ്യയിൽ ധാരാളമായി കാണപ്പെടുന്ന ഒറ്റത്തടിവൃക്ഷമാണ് കരിമ്പന. ശാസ്ത്രീയനാമം Borassus flabellifer . ഇത് പനവർഗത്തിൽ പെടുന്നു. ഇതിന്റെ തടിക്ക് സാമാന്യേന കറുപ്പുനിറമാണ്. നല്ല ഉയരത്തിൽ വളരാറുണ്ട്. ഇതിന്റെ ഇലകളെ പട്ടകൾ എന്നാണ് പറയുന്നത്. കരിമ്പനപ്പട്ടകൾ പുര മേയാൻ ധാരാളമായി ഉപയോഗിക്കുന്നു. ഈ പട്ടകൾ വെട്ടിയെടുത്ത് അവയിലെ ഈർക്കിലുകൾ മാറ്റിയെടുക്കുമ്പോൾ കിട്ടുന്ന ഓലകളാണ് പണ്ടുകാലത്ത് എഴുതാൻ ഉപയോഗിച്ചിരുന്നത്. രണ്ടര- മൂന്ന് സെ.മീ. വീതിയിലും മുപ്പത് സെ.മീ. വരെ നീളത്തിലും ഇവ അരികുകൾ വൃത്തിയാക്കി വെട്ടി എടുത്ത് താളുകളായി അടുക്കിക്കെട്ടി ഉപയോഗിച്ചിരുന്നു. ഇവയിൽ എഴുത്താണികൊണ്ട് എഴുതപ്പെട്ടിരുന്ന ഗ്രന്ഥങ്ങളെ താളിയോലഗ്രന്ഥങ്ങളെന്ന് പറഞ്ഞുവരുന്നു.

Comments
Post a Comment