കുമ്പിൾ
Scientific name : Gmelina arborea
ഭാരതത്തിലെ മിക്കവാറും വനപ്രദേശങ്ങളിൽ കാണാപ്പെടുന്ന ഒരു ഇലപൊഴിയും മരമാണ് കുമ്പിൾ. കുമിഴ് എന്നും ഇത് അറിയപ്പെടുന്നു. നനവാർന്ന മലഞ്ചെരുവുകളിലും താഴ്വരകളിലും കൂടുതലായി കാണപ്പെടുന്നു. ദശമൂലത്തിൽ ഉൾപ്പെട്ടിരിക്കുന്ന ഒരു ഔഷധമാണിത്. കുമ്പിൾ മരത്തിന്റെ തടിയിലാണ് കഥകളിക്കോപ്പുകൾ നിർമ്മിക്കുന്നത്
ഘടന
ഇടത്തരം വലിപ്പത്തിൽ വളരുന്ന ഒരു മരമാണിത്. മരപ്പട്ടയ്ക്ക് വെളുപ്പോ ചാരനിറമോ ആയിരിക്കും. തടി ചാര നിറം കലർന്ന വെള്ള നിരത്തിൽ കാണപ്പെടുന്നു. ഇലകൾ ഹൃദയാകാരത്തിൽ അഗ്രം കൂർത്തവയാണ്. ഇലകൾ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു. സഹപത്രങ്ങൾ ഉള്ള പൂങ്കുലയ്ക്ക് ഏകദേശം 30 സെന്റീമീറ്റർ വരെ നീളമുണ്ടാകും. പൂക്കൾ വലുതും മഞ്ഞനിറവും ആയിരിക്കും. ബാഹ്യദളപുടം ദീർഘസ്ഥയിയായിരിക്കും. സംയുക്തദളപുടം പരന്ന് ചോർപ്പിന്റെ ആകൃതിയിൽ കാണപ്പെടുന്നു. ഇതിൽ 4 കേസരങ്ങൾ ആണുള്ളത്. അണ്ഡാശയത്തിന് 4 അറകളാണുള്ളത്. ഒരു ഫലത്തിൽ ഒന്നോ രണ്ടൊ വിത്തുകൾ ഉണ്ടായിരിക്കും
.
Comments
Post a Comment