മഞ്ഞരളി 

Scientific name : Cascabela thevetia

ഒരു ചെറിയ വൃക്ഷമാണ് മഞ്ഞരളി അഥവാ മഞ്ഞഅരളി. (ശാസ്ത്രീയനാമംCascabela thevetia). തെക്കേ അമേരിക്കൻ വംശജനായ ഇത് നിത്യഹരിതമായ ഇടത്തരം വൃക്ഷമാണ്. ജലനഷ്ടം കുറയ്ക്കാൻ ഇലകളുടെ മീതെ ചെറിയൊരു മെഴുക് ആവരണം ഉണ്ടായിരിക്കും. ചെടി മുഴുവൻ വിഷമയമാണ്. നട്ടെല്ലുള്ള ജീവികൾക്കെല്ലാം ഈ ചെടി വിഷമാണ്, എന്നാൽ ചില പക്ഷികൾ യാതൊരു പ്രശ്നവുമില്ലാതെ ഇതു തിന്നാറുണ്ട്. ഇതിന്റെ പാലുപോലുള്ള കറയിൽ നിന്നും വേർതിരിച്ചെടുക്കുന്ന തെവെറ്റിൻ ഹൃദയത്തെ പ്രചോദിപ്പിക്കുന്ന ഒരു ഔഷധമാണ്. ഒരു അലങ്കാരച്ചെടിയായി നട്ടുവളർത്തുന്നു. എലികളിൽ നടത്തിയ പരീക്ഷണങ്ങളിൽ ഇതൊരു ബീജനാശകാരിയായി കണ്ടിട്ടുണ്ട്. ഒരു പക്ഷേ മനുഷ്യരിലും ഒരു പുംബീജനാശകാരിയായി ഇതിനെ കൊണ്ടുവരാൻ കഴിഞ്ഞേക്കും. ജൈവകീടനാശിനിയായും മഞ്ഞരളിയുടെ കറ ഉപയോഗിക്കുന്നു. ചെടിയുടെ ഭാഗങ്ങൾ കത്തിച്ചാലുണ്ടാകുന്ന പുക പോലും വിഷമാണ്. 


                                                                                    ഇലകൾ

           


                                                                             വിത്തുകൾ



Comments

Popular posts from this blog

Calophyllum calaba ( in English)

Hydnocarpus pentadra (in English)