നീർമാതളം

Scientific name :  Crateva religiosa

ഇന്ത്യയിൽ ഉടനീളം കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ് നീർമാതളം. പുഴകളുടേയും തോടുകളുടേയും അരികിലായി ഇവ കാണപ്പെടുന്നു. (ശാസ്ത്രീയനാമം: Crateva religiosa). സംസ്കൃതത്തിൽ വരുണം, പശുഗന്ധ, അശ്മരീഘ്ന, തിക്ത്ഃ എന്നിങ്ങനേയും ഇംഗ്ലീഷിൽ Three-leaved caper എന്നും അറിയപ്പെടുന്നു.

നീർമാതളത്തിന്റെ കായ
നീർമാതളം

ഡിസംബർ-ഏപ്രിൽ കാലയളവിലാണ് പുഷ്പിക്കുന്നത്. ശാഖാഗ്രങ്ങളിൽ കോറിംബ് ആയി പുഷ്പമഞ്ജരിയുണ്ടാകുന്നു. പൂങ്കുലവൃന്തം നീളം കുറഞ്ഞ് തടിച്ചിരിക്കും. അഞ്ചു സെ.മീ.ഓളം വ്യാസമുള്ള പുഷ്പത്തിന് മഞ്ഞകലർന്ന വെളുപ്പുനിറമാണ്. അണ്ഡാകാരത്തിലുള്ള നാലുചെറിയ ബാഹ്യദളങ്ങളുണ്ട്. 2.5 സെ.മീ. നീളവും രണ്ടു സെ.മീ. വീതിയുമുള്ള നാലു ദളങ്ങളുണ്ടായിരിക്കും. ഇവയുടെ അഗ്രം ഉരുണ്ടിരിക്കും. ദളങ്ങളുടെ ആധാരം വീതികുറഞ്ഞുവന്ന് വൃന്തത്തിൽ അവസാനിക്കുന്നു. 18-25 കേസരങ്ങളുമുണ്ടായിരിക്കും. കേസരതന്തുക്കൾ ദളങ്ങളെക്കാൾ നീളം കൂടിയതാണ്. കേസരങ്ങളോളം തന്നെ നീളമുള്ള ഗൈനോഫോറുകളിലാണ് അണ്ഡാശയം സ്ഥിതിചെയ്യുന്നത്. വികസിച്ചതും നീണ്ടതുമായ ഇത്തരം ഗൈനോഫോറുകളുടെ അഗ്രങ്ങളിലാണ് ഫലം ഉണ്ടാകുന്നത്. ഉരുണ്ടതോ അണ്ഡാകാരമോ ആയ ബെറി ആണ് ഫലം. മൂപ്പെത്താത്ത കായ്കൾ പച്ചനിറത്തിലും പാകമായവ ചുവപ്പുനിറത്തിലും കാണപ്പെടും.

വിത്തുകൾ മൂലമാണ് പ്രജനനം നടത്തുന്നത്. കായ്കൾ പഴുക്കുമ്പോൾത്തന്നെ വിത്തുകൾ വിതച്ചാൽ മൂന്നുമാസത്തിനുശേഷം തൈകൾ പറിച്ചുനടാം. മരത്തിന്റെ പട്ട ചായം പിടിപ്പിക്കുന്നതിന് ഉപയോഗിക്കുന്നു. മഞ്ഞകലർന്ന വെളുപ്പുനിറമുള്ള തടിക്ക് കാതലും ഈടും കുറവാണ്. ഇത് ചെണ്ട, എഴുതാനുള്ള ബോർഡ്, കൊത്തുപണികൾ മുതലായവ നിർമ്മിക്കാൻ ഉപയോഗിക്കുന്നു. മരപ്പട്ടയും വേരും ഔഷധയോഗ്യമാണ്. ഫലവും പട്ടയും വാതരോഗത്തിന് ഒരു തിരുമ്മൽ കുഴമ്പായി ഉപയോഗിക്കുന്നു. ചുവപ്പുനിറം കൊടുക്കുന്നതിനും വിഷവാതകം ഉണ്ടാക്കുന്നതിനും ഇതിന്റെ ഇലയും വേരിന്റെ തൊലിയും ഉപയോഗിക്കാറുണ്ട്.

Comments

Popular posts from this blog

Calophyllum calaba ( in English)

Hydnocarpus pentadra (in English)