നാഗചെമ്പകം
Scientific name : Mesua ferrea
സിലോൺ ഇരുമ്പുമരം, ഇന്ത്യൻ റോസ് ചെസ്റ്റ്നട്ട്, മൂർഖന്റെ കുങ്കുമം എന്നെല്ലാം അറിയപ്പെടുന്ന ഒരു ഉഷ്ണമേഖലാവൃക്ഷമാണ് നാഗകേസരം (കുടുംബം :Clusiaceae, ശാസ്ത്രീയനാമം :Mesua ferrea). ഘനമേറിയ തടിയും നിബിഡമായ പത്രപംക്തിയും (foliage) സുഗന്ധമുള്ള പൂക്കളുമാണ് നാഗകേസരത്തിന്റെ പ്രത്യേകതകൾ. തമിഴിൽ ചെറുനാഗപ്പൂ, വെളുത്ത ചെമ്പകം, സംസ്കൃതത്തിൽ ചമ്പാര്യം, നാഗകേസരം, നാഗപുഷ്പം, ഹിന്ദിയിൽ ഗജപുഷ്പം എന്നു പേരുകളുള്ള നാഗകേസരം മലയാളത്തിൽ നാഗചെമ്പകം, ഇരുൾ, നാഗപ്പൂ, വയനാവ്, ചുരുളി, നങ്ക്, വെള്ള എന്നെല്ലാമാണു് പൊതുവേ അറിയപ്പെടുന്നു
താരതമ്യേന ഉയരക്കൂടുതലുള്ള ഈ വൃക്ഷത്തിന്റെ ആവാസമേഖല സമുദ്രനിരപ്പിൽനിന്നു് 1500 മീറ്റർ വരെ ഉയരമുള്ള ഈർപ്പമുള്ള പ്രദേശങ്ങളാണു്. ഉഷ്ണമേഖലാവനങ്ങളിലെ ഏറ്റവും ഉയർന്ന (കാനോപ്പി)യിൽ പെടുന്ന വൃക്ഷങ്ങളിൽ ഗണ്യമായ സ്ഥാനമുണ്ടു് നാഗകേസരത്തിനു്. വീതി കുറഞ്ഞ് കടുംപച്ചനിറത്തിൽ 7-15 സെന്റിമീറ്റർ നീളമുള്ള ഇലകളുടെ അടിഭാഗം വിളറിയ പച്ചനിറത്തിൽ കാണപ്പെടുന്നു. പുതുതായി രൂപപ്പെടുപ്പോൾ ഇലകൾക്കു് ചുവപ്പോ മഞ്ഞ കലർന്ന ഊതനിറമോ നിറമാണുള്ളതു്. നാലു വെളുത്ത ഇതളുകളും മദ്ധ്യത്തിൽ അനേകം മഞ്ഞ കേസരങ്ങളുമുള്ള പൂക്കൾക്ക് സുഗന്ധമുണ്ടു്.
Comments
Post a Comment