റോസ്കടമ്പ്

Scientific  name : Nauclea orientalis

ഒരു ഇലകൊഴിയും മരമാണ് നീർക്കടമ്പ്റോസ്കടമ്പ്വെള്ളക്കടമ്പ്പൂച്ചക്കടമ്പ്കതമമരം എന്നിങ്ങനെ വ്യത്യസ്തപേരുകളിൽ ഇവ പ്രാദേശികമായി അറിയപ്പെടുന്നു. പുഷ്പിക്കുന്ന സസ്യങ്ങളിലെ റുബിയേസീ കുടുംബത്തിലെ ഒരു ജനുസ്സായ നൗക്ലിയയിലെ ഒരു സ്പീഷിസായ ഇതിന്റെ ശാസ്ത്രീയനാമം നൗക്ലിയ ഓറിയെന്റലിസ് (Nauclea orientalis) എന്നാണ്. ലെയ്ഷാർഡ് ട്രീ (Leichhardt tree) എന്നും യെല്ലോ ചീസ്‌വുഡ് (yellow cheesewood) എന്നും ഇത് അറിയപ്പെടുന്നു. തടിയുടെ നിറം റോസ് നിറമായതിനാൽ റോസ് കടമ്പെന്നും നീർവാർച്ചയുള്ള പ്രദേശങ്ങളിൽ വളരുന്നതിനാൽ നീർക്കടമ്പെന്നും കേരളത്തിൽ അറിയപ്പെടുന്നു.

  • സാധാരണ നാമം: കെയിം
  • സംസ്കൃതം:Vitanah
  • ഹിന്ദി: കെയിം, കടമ്പ്
  • ബംഗാളി: ഗുളികടം
  • മറാഠി: കലം
  • തായ്:ക്രാറ്റം
  • കേരളത്തിലെ അർദ്ധഹരിതവനങ്ങളിലും ഇലകൊഴിയും ഈർപ്പവനങ്ങളിലും കാണപ്പെടുന്ന ഇവ 25 മുതൽ 30 വരെ മീറ്റർ ഉയരത്തിൽ വളരുന്നു. ഇത്തരം വനങ്ങളിൽ തന്നെ ഇവ നനവാർന്ന മണ്ണിലാണ് കൂടുതലായും വളരുന്നത്. ഇവയുടെ തടിയിൽ നിന്നും തൊലികൾ ചെറിയ കഷണങ്ങളായി അടർന്ന് വീഴാറുണ്ട്. നീർക്കടമ്പിന്റെ ഇലകൾക്ക് പ്രത്യേകിച്ച് രൂപമില്ല. 6 - 20 സെന്റീമീറ്റർ നീളവും 4 - 9 സെന്റീമീറ്റർ വീതിയുമ്മുള്ള ഇവയുടെ ഇലകൾ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു. മഴക്കാലത്താണ് ഇവ പുഷ്പിക്കുന്നത്. മണമുള്ള ചെറുപൂക്കൾ കുലകളായി കാണപ്പെടുന്നു. ദളങ്ങളില്ലാത്ത പൂക്കളിൽ രണ്ടറയുള്ള അധോവർത്തിയായ അണ്ഡാശമാണുള്ളത്. നാലു മാസം വരെ സമയമെടുത്താണ് ഫലങ്ങൾ മൂപ്പെത്തുന്നത്. ഇവയുടെ കായയ്ക്ക് കാപ്‌സ്യൂൾ രൂപമാണുള്ളത്.

    റോസ് നിറമുള്ള തടിയിൽ നിന്നും വെള്ളയും കാതലും തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്. ഉറപ്പും ബലവുള്ള തടിക്ക് ഈട് കുറവാണ്. അതിനാൽ തടി നിലവാരം കുറഞ്ഞ ഫർണിച്ചറിനും പ്ലൈവുഡ് നിർമ്മാണത്തിനും ഉപയോഗിക്കുന്നു. വിറകായും തടി ഉപയോഗിക്കുന്നുണ്ട്. ഒപ്പം ഇവ ചില നാട്ടുമരുന്നുകൾക്കായും ഉപയോഗിക്കുന്നുണ്ട്. തെക്കുകിഴക്കൻ ഏഷ്യയിലും ന്യു ഗിനിയായിലും ഓസ്ട്രേലിയായിലുമാണ് ഇവ സഹജമായി കാണുന്നത്.



Comments

Popular posts from this blog

Calophyllum calaba ( in English)

Hydnocarpus pentadra (in English)