വന്നി മരം
Scientific name : Prosopis cineraria
മുള്ളുകളുള്ള ഇടത്തരം വലിപ്പം വയ്ക്കുന്ന ഒരു നിത്യഹരിതവൃക്ഷമാണ് വന്നി. (ശാസ്ത്രീയനാമം: Prosopis cineraria). മറ്റു ഫാബേസീ സ്പീഷീസിലെ സസ്യങ്ങളെപ്പോലെ മണ്ണിൽ നൈട്രജൻ ഉണ്ടാവാൻ സഹായിക്കുന്ന വന്നി, അക്കാരണം കൊണ്ടുതന്നെ വരണ്ട കാലാവസ്ഥയുള്ള രാജസ്ഥാൻ മുതലായ വടക്കുപടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ കാർഷികമായി വളരെ പ്രധാനപ്പെട്ട ഒരു മരമാണ്. 6.5 മീറ്റർ വരെ ഉയരം വയ്ക്കും. (കൊടുമുടി മകുടേശ്വരക്ഷേത്രത്തിലെ വന്നി ഒരു അപൂർവ്വകാഴ്ചയാണ്) വരൾച്ചയെ നേരിടാനുള്ള ഈ മരത്തിന്റെ കഴിവുമൂലം സൗദി അറേബിയയിൽ 2000 ഹെക്ടറോളം സ്ഥലത്ത് ഇത്പിടിപ്പിച്ചിട്ടുണ്ട്. കുരു ഭക്ഷ്യയോഗ്യമാണ്. ഇല നല്ല കാലിത്തീറ്റയാണ്. തടി നല്ല വിറക് നൽകുന്നു. വനത്തെ പുനരുദ്ധരിക്കാനും മരുവൽക്കരണത്തെ തടയാനുമൊക്കെ യോഗ്യമായ വന്നി മരം പാരിസ്ഥിക പ്രാധാന്യമുള്ള ഒരു മരമാണ്.

Comments
Post a Comment