വഞ്ചി മരം

Scientific name : Salix tetrasperma

ഇലപൊഴിക്കുന ഇടത്തരം വൃക്ഷമാണ് വഞ്ചി. (ശാസ്ത്രീയനാമം: Salix tetrasperma). ഇന്ത്യ, മ്യാന്മർ, ശ്രീലങ്ക എന്നിവിടങ്ങളിൽ കാണുന്ന വഞ്ചി ഒരു പ്രകാശാർത്ഥിമരമാണ്. തടിക്ക് ഉറപ്പ് കുറഞ്ഞ ഈ മരം Indian willow എന്നറിയപ്പെടുന്നു. മണിപ്പൂരിൽ വഞ്ചിയുടെ പൂക്കൾ ഭക്ഷണമായി ഉപയോഗിക്കാറുണ്ട്. ഊട്ടിയിൽ ഇതിന്റെ കമ്പുകൾ കൊട്ട മെടയാൻ ഉപയോഗിക്കാറുണ്ട്. ബംഗാളിൽ മിക്ക വീടുകളിലും ഇവ നട്ടവളർത്താറുണ്ട്. വേനൽക്കാലത്ത് തടാകങ്ങളിലെ വെള്ളം വേഗം ആവിയായി നഷ്ടപ്പെടാതിരിക്കാൻ വഞ്ചിമരത്തിന്റെ തണൽ സഹായകമാവാറുണ്ട്



Comments

Popular posts from this blog

Malabar banded swallow tail

Hydnocarpus pentadra (in English)