ആരോഗ്യപ്പച്ച

Scientific name : Trichopus zeylanicus

വനമേഖലയിൽ കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ്‌ ആരോഗ്യപ്പച്ചട്രൈക്കോപ്പസ് സൈലനിക്കസ് (Trichopus zeylanicus) എന്ന ശാസ്ത്രീയനാമത്തിൽ അറിയപ്പെടുന്ന ഇതിന്റെ സംസ്കൃതനാമം ഋഷിഭോജ്യം, ജീവനി എന്നിങ്ങനെയാണ്‌. ഇത് കഷായം, തിക്തം എന്നീ രസങ്ങളോടുകൂടിയതും, ലഘു - രൂക്ഷ ഗുണത്തോടും ഉഷ്ണവീര്യത്തോടും കൂടിയുള്ള ഒരു സസ്യമാണ്‌.

         ഏകദേശം 30 സെന്റീമീറ്റർ വരെ പൊക്കത്തിൽ വളരുന്ന ഒരു വള്ളിച്ചെടിയാണ്‌. ഇലകൾ ത്രികോണാകൃതിയിലുള്ളതും കടും പച്ചനിറത്തിലുള്ളതുമാണ്‌. ഇതിനാലായിരിക്കണം ഈ സസ്യത്തിന്‌ ആരോഗ്യപച്ച എന്ന പേര്‌ ലഭിച്ചതെന്നു കരുതുന്നു. വളരെ ചെറിയപൂക്കൾ, ഏലക്കായെപ്പൊലെയുള്ള ചെറിയ കായ്കൾ എന്നിവയാണ്‌ ഇതിനുള്ളത്. പാകമാകാത്ത കായ്കൾക്ക് എണ്ണമയം ഉണ്ടായിരിക്കും.



Comments

Popular posts from this blog

Calophyllum calaba ( in English)

Hydnocarpus pentadra (in English)