Apple Chamba
സിസിജിയം സമരംഗെസെ (Syzygium samarangense) എന്ന ശാസ്ത്രീയ നാമമുള്ള ഒരു ഫലമാണ് AppleChamba ഇതിന്റെ ഉറവിടം ഫിലിപ്പിൻസ്, ഇന്തോനേഷ്യ, മലേഷ്യ എന്നിവടങ്ങളിലാണ്. ഇതിനെ വാക്സ് ആപ്പിൾ, ലവ് ആപ്പിൾ, ജാവ ആപ്പിൾ എന്നിങ്ങനെ തായ്‌വാൻ ഭാഷയിൽ പറയാറുണ്ട്. ഈ മരങ്ങൾ കരീബിയൻ ദ്വീപുകളിലും ധാരാളമായി വളരാറുണ്ട്. ചൈന, തായ്‌വാൻ എന്നിവിടങ്ങളിൽ ഇതിനെ ലിയാൻവു (lianwu) എന്നും പറയും.
ഈ മരം സാധാരണ 12 മീറ്റർ വരെ ഉയരം വക്കാറുണ്ട്. ഇതിന്റെ ഇലകൾക്ക് 10-25 സെ.മീ. വരെ നീളവും, 5-10 സെ.മീ. വരെ വീതിയുമുണ്ടാവാറുണ്ട്. ഇതിന്റെ പൂക്കൾക്ക് 2.5 സെ.മീ. വ്യാസമുള്ളതാണ്. ഇതിന്റെ പഴുത്ത ഫലം അഥവ ചാമ്പക്ക, ചെറിയ പിങ്ക് നിറത്തിലും, ചിലത് കടൂം പിങ്ക് നിറത്തിലും കാണപ്പെടുന്നു.
ഈഫലം വിയറ്റ്നാം, തായ്‌വാൻ, തായ്ലാന്റ്, ബംഗ്ലാദേശ്, പാകിസ്താൻ, ഇന്ത്യ, ശ്രീലങ്ക എന്നീ രാജ്യങ്ങൾ കൃഷി ചെയ്തു കണ്ടു വരുന്നു. ഈ ഫലം തെക്കെ ഇന്ത്യയിലും മറ്റും അച്ചാർ, സാലഡ് എന്നിവയിൽ ഉപയോഗിക്കുന്നു.
Comments
Post a Comment