മുട്ടപ്പഴം
Scientific Name : Pouteria campechianaസപ്പോട്ടേസ്യ കുടുംബത്തിലെ അധികം അറിയപ്പെടാത്ത ഒരു പഴമാണ് മുട്ടപ്പഴം (Egg Fruit) (ശാസ്ത്രീയനാമം: Pouteria campechiana). ധാരാളം ശിഖരങ്ങളുണ്ടാകുന്ന നിത്യഹരിത വൃക്ഷത്തിലാണ് ഈ പഴം ഉണ്ടാകുന്നത്. കേരളത്തിലെ എല്ലാ ഭാഗത്തും ഇത് കാണപ്പെടുന്നു. ഈ മരം 20-30 അടി ഉയരത്തിൽ വളരുന്നു. അപൂർവമായി പ്രാദേശിക വിപണികളിൽ ഈ പഴം വിൽപനക്ക് എത്താറുണ്ട്.
പഴത്തിന്റെ ആകൃതിയും ഭക്ഷ്യയോഗ്യമായ ഭാഗത്തിന്റെ പ്രത്യേകതയുമാണ് മുട്ടപ്പഴം എന്ന് പേര് വരാൻ കാരണം. പുഴുങ്ങിയ മുട്ടയുടെ മഞ്ഞക്കരു പോലെയാണ് പഴുത്ത മുട്ടപ്പഴത്തിന്റെ ഉൾഭാഗം. മഞ്ഞക്കരു പൊടിയുന്ന പോലെ ഈ പഴം പൊടിയും. തൊലി ഒഴിവാക്കിയാണ് ഇത് കഴിക്കുന്നത്. മരത്തിൽനിന്ന് തന്നെ മൂപ്പെത്തി പഴുത്തില്ലെങ്കിൽ ചവർപ്പ് അനുഭവപ്പെടും. നന്നായി പഴുത്താൽ തൊലി മഞ്ഞ നിറമാകുകയും വിണ്ടുകീറുകയും ചെയ്യും.തെക്ക് മെക്സിക്കോ, ബെലീസ്, ഗ്വാട്ടിമാല, എൽ സാൽവഡോർ എന്നിവിടങ്ങളിൽ കൃഷി ചെയ്യുന്നു.വിറ്റാമൻ എ, വിറ്റാമിൻ സി, പ്രോട്ടീൻ എന്നിവയുടെ കലവറയാണ് ഈ പഴം. വിത്ത് മുളപ്പിച്ചാണ് പുതിയ ചെടി വളർത്തുന്നത്.
സപ്പോട്ടേസ്യ കുടുംബത്തിലെ അധികം അറിയപ്പെടാത്ത ഒരു പഴമാണ് മുട്ടപ്പഴം (Egg Fruit) (ശാസ്ത്രീയനാമം: Pouteria campechiana). ധാരാളം ശിഖരങ്ങളുണ്ടാകുന്ന നിത്യഹരിത വൃക്ഷത്തിലാണ് ഈ പഴം ഉണ്ടാകുന്നത്. കേരളത്തിലെ എല്ലാ ഭാഗത്തും ഇത് കാണപ്പെടുന്നു. ഈ മരം 20-30 അടി ഉയരത്തിൽ വളരുന്നു. അപൂർവമായി പ്രാദേശിക വിപണികളിൽ ഈ പഴം വിൽപനക്ക് എത്താറുണ്ട്.
പഴത്തിന്റെ ആകൃതിയും ഭക്ഷ്യയോഗ്യമായ ഭാഗത്തിന്റെ പ്രത്യേകതയുമാണ് മുട്ടപ്പഴം എന്ന് പേര് വരാൻ കാരണം. പുഴുങ്ങിയ മുട്ടയുടെ മഞ്ഞക്കരു പോലെയാണ് പഴുത്ത മുട്ടപ്പഴത്തിന്റെ ഉൾഭാഗം. മഞ്ഞക്കരു പൊടിയുന്ന പോലെ ഈ പഴം പൊടിയും. തൊലി ഒഴിവാക്കിയാണ് ഇത് കഴിക്കുന്നത്. മരത്തിൽനിന്ന് തന്നെ മൂപ്പെത്തി പഴുത്തില്ലെങ്കിൽ ചവർപ്പ് അനുഭവപ്പെടും. നന്നായി പഴുത്താൽ തൊലി മഞ്ഞ നിറമാകുകയും വിണ്ടുകീറുകയും ചെയ്യും.തെക്ക് മെക്സിക്കോ, ബെലീസ്, ഗ്വാട്ടിമാല, എൽ സാൽവഡോർ എന്നിവിടങ്ങളിൽ കൃഷി ചെയ്യുന്നു.വിറ്റാമൻ എ, വിറ്റാമിൻ സി, പ്രോട്ടീൻ എന്നിവയുടെ കലവറയാണ് ഈ പഴം. വിത്ത് മുളപ്പിച്ചാണ് പുതിയ ചെടി വളർത്തുന്നത്.
Comments
Post a Comment