Scientific Name : Ayapana triplinervis
വിശല്യകരണി | |
---|---|
![]() | |
Scientific classification | |
Kingdom: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Tribe: | |
Genus: | |
Species: | A. triplinervis |
Binomial name | |
Ayapana triplinervis (M.Vahl) R.King & H.Robinson | |
Synonyms | |
ആസ്റ്ററേസീ എന്ന കുടുംബത്തിൽപ്പെട്ട ഒരു കുറ്റിച്ചെടിയാണ് വിശല്യകരണി. (ശാസ്ത്രീയനാമം: Ayapana triplinervis). സംസ്കൃതത്തിൽ അജപർണ എന്ന് അറിയപ്പെടുന്നു. മലയാളത്തിൽ ശിവമൂലി, വിഷപ്പച്ച, അയ്യപ്പാന, അയ്യപ്പന, ചുവന്ന കൈയോന്നി, മൃതസഞ്ജീവനി എന്നെല്ലാം പറയും. ഈ ചെടി നിൽക്കുന്നിടത്ത‌് പാമ്പുകൾ വരില്ലെന്നും പറയുന്നു.[അവലംബം ആവശ്യമാണ്] ഹൃദയാഘാതം വന്ന് ബോധം നഷ്ടപ്പെട്ടാൽ ഉപയോഗിക്കാറുണ്ട്.[അവലംബം ആവശ്യമാണ്] ഈ ചെടിയുടെ നീരും, ഇലയരച്ചുണ്ടാക്കുന്ന ലേപ്യവും മുറിവുകൾക്കു് അണുബാധയേൽക്കാതിരിക്കാനും, മുറുവുണക്കാനും ഉപയോഗിച്ചു വരുന്നു. പ്രധാനമായും മലബാറിലെ ഇടനാടൻ കുന്നുകളിൽ ഇവ വളരുന്നു. കണ്ണൂർ ജില്ലയിലെ ഏഴിമലയിൽ ഈ സസ്യങ്ങൾ കണ്ടുവരുന്നുണ്ട്.[അവലംബം ആവശ്യമാണ്]
രസാദി ഗുണങ്ങൾ
രസം: തിക്തം, കഷായം ഗുണം: ലഘു, സ്നിഗ്ധം വ്വീര്യം: ഉഷ്ണം
ഔഷധ ഉപയോഗം
സമൂലം ഔഷധമായി ഉപയോഗിക്കുന്നു. രക്തം വരുന്ന മൂലക്കുരു, വിഷ ജന്തുക്കളുടെ കടി, മുറിവു് എന്നിവയുടെ ചികിൽസക്ക് ഉത്തമം. ഈ ചെടി നിൽക്കുന്നിടത്ത‌് പാമ്പുകൾ വരില്ലെന്നും പറയുന്നു.ഹൃദയാഘാതം വന്ന് ബോധം നഷ്ടപ്പെട്ടാൽ ഉപയോഗിക്കാറുണ്ട്.[2] ഈ ചെടിയുടെ നീരും, ഇലയരച്ചുണ്ടാക്കുന്ന ലേപ്യവും മുറിവുകൾക്കു് അണുബാധയേൽക്കാതിരിക്കാനും, മുറുവുണക്കാനും ഉപയോഗിച്ചു വരുന്നു.
ഐതിഹ്യങ്ങൾ
ഹൈന്ദവ പുരാണങ്ങളിലും ഇതിഹാസത്തിലും വിശല്യകരണിയെ പ്രതിപാദിക്കുന്നു.
രാമായണകഥയിൽ വിശല്യകരണി പരാമർശിക്കുന്നുണ്ടു്. ഇന്ദ്രജിത്തിന്റെ ബ്രഹ്മാസ്ത്രമേറ്റു്, അബോധാവസ്ഥയിലായ ലക്ഷമണനെ രക്ഷിക്കാൻ ജാംബവാന്റെ നിർദ്ദേശമനുസരിച്ചു് ഹനുമാൻ ഹിമാലയത്തിൽ നിന്നും കൊണ്ടുവന്ന ഔഷധങ്ങളിൽ വിശല്യകരണിയുമുണ്ടു്. ആയുധങ്ങളാലുണ്ടാകുന്ന മുറിവുണക്കാൻ ഇതുപയോഗിക്കുന്നുവെന്നും പറയുന്നു. ഹനുമാൻ ഹിമാലയത്തിൽ നിന്നും മലപൊക്കി കൊണ്ടുവന്നപ്പോൾ അടർന്നുവീണ മലകളിൽ ഒന്നാണ് ഏഴിമല എന്നൊരു ഐതിഹ്യം നിലവിലുണ്ട്.വയനാട് ഈ ചെടികൾ കൂടുതലായി കണ്ടുവരുന്നതിനു ന്യായീകരണമായാണ് ഈ ഐതിഹ്യം പ്രചരിക്കുന്നത്.
Comments
Post a Comment