
Apple Chamba Scientific Name : Syzygium samarangense സിസിജിയം സമരംഗെസെ ( Syzygium samarangense ) എന്ന ശാസ്ത്രീയ നാമമുള്ള ഒരു ഫലമാണ് AppleChamba ഇതിന്റെ ഉറവിടം ഫിലിപ്പിൻസ് , ഇന്തോനേഷ്യ , മലേഷ്യ എന്നിവടങ്ങളിലാണ്. ഇതിനെ വാക്സ് ആപ്പിൾ , ലവ് ആപ്പിൾ , ജാവ ആപ്പിൾ എന്നിങ്ങനെ തായ്‌വാൻ ഭാഷയിൽ പറയാറുണ്ട്. ഈ മരങ്ങൾ കരീബിയൻ ദ്വീപുകളിലും ധാരാളമായി വളരാറുണ്ട്. ചൈന , തായ്‌വാൻ എന്നിവിടങ്ങളിൽ ഇതിനെ ലിയാൻവു (lianwu) എന്നും പറയും. ഈ മരം സാധാരണ 12 മീറ്റർ വരെ ഉയരം വക്കാറുണ്ട്. ഇതിന്റെ ഇലകൾക്ക് 10-25 സെ.മീ. വരെ നീളവും, 5-10 സെ.മീ. വരെ വീതിയുമുണ്ടാവാറുണ്ട്. ഇതിന്റെ പൂക്കൾക്ക് 2.5 സെ.മീ. വ്യാസമുള്ളതാണ്. ഇതിന്റെ പഴുത്ത ഫലം അഥവ ചാമ്പക്ക, ചെറിയ പിങ്ക് നിറത്തിലും, ചിലത് കടൂം പിങ്ക് നിറത്തിലും കാണപ്പെടുന്നു. ഈഫലം വിയറ്റ്നാം , തായ്‌വാൻ , തായ്‌ലാന്റ് , ബംഗ്ലാദേശ് , പാകിസ്താൻ , ഇന്ത്യ , ശ്രീലങ്ക എന്നീ രാജ്യങ്ങൾ കൃഷി ചെയ്തു കണ്ടു വരുന്നു. ഈ ഫലം തെക്കെ ഇന്ത്യയ...