Posts

Image
  നോനി ശാസ്ത്രീയനാമം  മൊറിൻഡ സിട്രിഫോളിയ  (Morinda citrifolia) മണൽ-പാറ തീരപ്രദേശങ്ങളിലും ഒരുപോലെ കാണപ്പെടുന്ന ഒരു ചെടിയാണ്  നോനി (Noni).ഇന്ത്യൻ മൾബറി,ബീച്ച് മൾബറി, ചീസ്ഫ്രൂട്ട്, ഗ്രേറ്റ് മൊറിൻഡ എന്നിങ്ങനെ പേരുകളിൽ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ ഇത് അറിയപ്പെടുന്നു. ഇതൊരു ഔഷധസസ്യവുമാണ്. ശാസ്ത്രീയനാമം  മൊറിൻഡ സിട്രിഫോളിയ  (Morinda citrifolia) എന്നാണ്. റുബിയേസീ  എന്ന സസ്യകുടുംബത്തിലെ അംഗമാണിത്. തെക്കുകിഴക്കൻ ഏഷ്യ മുതൽ ആസ്ട്രേലിയ വരെയുള്ള ഭാഗങ്ങളാണ് ഇതിന്റെ ജന്മദേശം. പതിനെട്ടു മാസംകൊണ്ട് വളർച്ചപ്രാപിക്കുന്ന നോനി വർഷത്തിൽ എല്ലാമാസത്തിലും 4 മുതൽ 8 കിലോഗ്രാം വരെ ഫലം പ്രദാനം ചെയ്യുന്നു. ലവണാംശമുള്ള മണ്ണിലും വരൾച്ച പ്രദേശങ്ങളിലും ഇതിനു അതിജീവിക്കാനാവും. ഒമ്പത് മീറ്റർ നീളത്തിൽ വളരാൻ കഴിയുന്ന ഈ ചെടി നീണ്ടുവലിപ്പമുള്ളതും കടും പച്ചനിറത്തിലുള്ള തിളങ്ങുന്നതുമായ ഇലകളോടുകൂടിയവയാണ്. വിശപ്പിന്റെ ഫലം എന്ന് പലപ്പോഴും ഇതിനെ വിളിക്കുന്നു. സമോബ, ഫിജി എന്നിവിടങ്ങളിൽ പ്രധാന ഭക്ഷ്യവിഭവമായി ഉപയോഗിക്കുന്നു. ചവർപ്പു രുചിയും കടുത്ത മണവും ഉള്ള ഇതിന്റെ ഫലം ക്ഷാമകാലത്തെ ഭക്ഷണമായി ഉപയോഗിക്കു...
Image
    പുളിഞ്ചിയ്ക്ക ( ഇലുമ്പി) ശാസ്ത്രീയനാമം:  Averrhoa bilimbi . ഏകദേശം 10 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഒരു സസ്യമാണ്  ഇലുമ്പി . ഇംഗ്ലീഷ്: Bilimbi; ശാസ്ത്രീയനാമം:  Averrhoa bilimbi . ഇരുമ്പൻപുളി, ഓർക്കാപ്പുളി, പിലിമ്പി, പുളിഞ്ചിയ്ക്ക, ചെമ്മീൻപുളി, ചിലുമ്പിപ്പുളി (ചിലുമ്പിയ്ക്ക), കാച്ചിപ്പുളി എന്നീ പേരുകളിലും‍ അറിയപ്പെടുന്നു. കസർഗോഡ് ഭാഗങ്ങളിൽ കോയക്കപ്പുുളി എന്നും അറിയപ്പെടുന്നുനുണ്ട്. സാധാരണയായി ഇവ അല്പം ഉയരം വന്നാൽ ശാഖകളായി പിരിയുകയും വിസ്താരത്തിൽ പടർന്നുവളരുകയും ചെയ്യും. ഈ സസ്യത്തിന്റെ കായ് പച്ചക്കറിയായി ഉപയോഗിക്കുന്നു. ഇതിന്റെ തടിയിൽ കുലകളായി തിങ്ങിനിറഞ്ഞ് കായ്ക്കുന്ന ഫലങ്ങൾ കൂടുതലായി തെക്കൻ കേരളത്തിൽ  കുടമ്പൂളിക്കും   വാളൻപുളിക്കും  പകരമായി  മീൻ കറിയിലും  ഈ  കായ്കൾ  പച്ചക്ക്  അച്ചാറിടുന്നതിനും  ഉപയോഗിക്കുന്നു. ജനനം  ഇന്ത്യോനേഷ്യയിലെ   മോളുക്കാസ് ദ്വീപിലാണ്‌  എങ്കിലും ലോകത്തിലെ എല്ലായിടത്തും കാണപ്പെടുന്നു. പ്രത്യേകിച്ചും  ഉഷ്ണമേഖലാകാലാവസ്ഥയുള്ള  പ്രദേശങ്ങളിൽ കാണപ്പെടുന്നു. കൃഷിരീതി വിത്താ...
Image
  വെട്ടി നിരവധി ചെറുശാഖകളായി വളരുന്ന നിത്യഹരിത സസ്യമാണ്  വെട്ടി  (ശാസ്ത്രനാമം:  Aporosa cardiosperma ). ശാഖകളിൽ ഭഷ്യയോഗ്യമായ ധാരാളം ചെറു ഫലങ്ങൾ ഉണ്ടാകുന്നു. ഏപ്രിൽ, മേയ് മാസങ്ങളിലാണ് പഴങ്ങൾ ഉണ്ടാകുന്നത്. പക്ഷികളുടെ ഇഷ്ടഭക്ഷണമാണ് ഇതിന്റെ പഴങ്ങൾ. മധുരവും ചെറുപുളിയുമാണ് ഈ പഴങ്ങൾക്ക്.  തൃക്കേട്ട  നക്ഷത്രക്കാരുടെ  നക്ഷത്രവൃക്ഷമാണ്‌ . വേരുകൾക്ക് ഔഷധഗുണമുണ്ട്.    ശ്രീലങ്കയിലും  പശ്ചിമഘട്ടത്തിലും കാണപ്പെടുന്ന ഈ മരം വംശനാശഭീഷണി നേരിടുന്നുണ്ട്.
Image
  മൈല മയിലെള്ള് 40 മീറ്റർ വരെ ഉയരത്തിൽ വളരുന്നു [2] . അനുപർണങ്ങളില്ലാത്ത ഇലകൾ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു. ഇലകൾക്ക് 15 സെന്റീമീറ്റർ വരെ നീളവും 6 സെന്റീമീറ്റർ വരെ വീതിയും കാണുന്നു. വേനൽക്കാലത്താണ് ഇലകൾ പൂക്കുന്നത്. ചെറിയ തരം പൂക്കൾക്ക് ഇളം നീലനിറമാണ്. പൂവിന് അഞ്ച് ദളങ്ങളും നാലു കേസരങ്ങളും ഉണ്ട്. ഈടും ഉറപ്പുമുള്ള തടിയുടെ കാതലിന് ഇളം ചാരനിറമാണ്. ഫർണിച്ചർ നിർമ്മാണത്തിനായും മറ്റും തടി ഉപയോഗിക്കുന്നു. തടിക്കു മഞ്ഞ കലർന്ന തവിട്ടു നിറമാണ്. ഗൃഹോപകരണങ്ങൾക്കു ഉത്തമമാണ് തടി. തേക്കിനെക്കാൾ ഈടു നിൽക്കും. എങ്കിലും തടി വളവും കേടുമില്ലാതെ കിട്ടാൻ വിഷമമാണ്.      വൃക്ഷത്തിന്റെ ഇലകളും വേരുകളും ഔഷധമായി ഉപയോഗിക്കുന്നു. അൾസർ, ആസ്മ, അലർജി രോഗങ്ങൾ, ശ്വാസതടസം, മൂത്ര സംബന്ധമായ രോഗങ്ങൾ എന്നിവയ്ക്കായി ഉപയോഗിക്കുന്നു
Image
  തേമ്പാവ്   മരുതിന്റെ കുടുംബത്തിൽ ഉൾപ്പെടുന്ന ഒരു വന്മരമാണ്  കരിമരുത്  (ശാസ്ത്രീയനാമം:  Terminalia crenulata ).  ലാറൽ ,  തേമ്പാവ്  എന്നീ പേരുകളിലും ഇവ അറിയപ്പെടുന്നു.  കേരളത്തിൽ  ഇവ ഇലകൊഴിയും ഈർപ്പവനങ്ങളിലും ഇലകൊഴിയും മഴക്കാടുകളിലും കണ്ടുവരുന്നു.  ഇന്ത്യ  ഉൾപ്പെടെ  ബർമ ,  ശ്രീലങ്ക ,  മലയ  എന്നിവിടങ്ങളിലും ഇവ വളരുന്നു.                         ഏതു മണ്ണിലും വളരുന്ന കരിമരുത് 30 മീറ്ററിലധികം [3]   ഉയരത്തിൽ വളരുന്നു. ഇലകൾ ഏകാന്തരമായാണ് വളരുന്നത്. കാഴ്ചയിൽ ഇവ സമ്മുഖമായി ദൃശ്യമാകുന്നു. 18 മുതൽ 21 സെന്റീമീറ്റർ വരെ ഇലകൾക്ക് നീളവും 10 സെന്റീമീറ്റർ വരെ വീതിയും ഉണ്ടാകുന്നു. അനുപർണ്ണങ്ങളില്ലാത്ത ഇലകൾക്ക് ദീർഘവൃത്താകാരമാണ്. ഇലകളിൽ 25 മുതൽ 40 വരെ പാർശ്വസിരകൾ ദൃശ്യമാണ്. വർഷാരംഭത്തിൽ ഇലകൾ പൊഴിക്കുന്ന വൃക്ഷം മേയ് മുതൽ ജൂൺ വരെയുള്ള കാലയളവിൽ പുഷ്പിക്കുന്നു. മങ്ങിയ മഞ്ഞ നിറമുള്ള ചെറുപൂക്കൾ കൂട്ടത്തോടെ നിരവധി ശാഖകളായി വളരുന്നു. ഇവയ്ക്ക് അഞ്ചു ബാഹ്യദളങ്ങൾ ഉണ്ട്. പത്ത...
Image
  ലൗലോലിക്ക ലൂബി  എന്ന മരത്തിലുണ്ടാകുന്ന കായയെ  ലൂബിക്ക  ( ഇംഗ്ലീഷ് :  Indian coffee plum ) എന്നു പറയുന്നു. ( ശാസ്ത്രീയനാമം :  Flacourtia jangomas )(flacourtia inermis). ലൂബിക്ക, ലൂവിക്ക,ചീമനെല്ലിക്ക,ശീമനെല്ലിക്ക, വൗഷാപ്പുളി,ചുവന്ന നെല്ലിക്ക,ഓലോലിക്ക, ലൗലോലിക്ക,ലോലോലിക്ക റൂബിക്ക,ളൂബിക്ക,ഗ്ലോബക്ക,ഗ്ലൂബിക്ക, ഡബ്ലോലിക്ക,ഡബിളിക്ക,ഡ്യൂപ്ലിക്ക,റൂളി പുളിക്ക,റൂപ്ലിക്ക എന്നിങ്ങനെ ധാരാളം പേരുകളിൽ അറിയപ്പെടുന്നു. പഴവർഗ്ഗത്തിൽ ഉൾപ്പെടുന്ന ലൂബിക്ക മൂപ്പെത്തുന്നതിന് മുൻപ് പച്ച നിറവും പഴുക്കുമ്പോൾ ചുവന്ന നിറവുമാണ്. പുളി രസമാണിതിനെങ്കിലും നന്നായി പഴുത്ത ലൂബിക്കക്ക് അല്പം മധുരവും ഉണ്ടാകും. ലൂബിക്കയുടെ ഉൾഭാഗത്തായി വളരെ ചെറിയ കുരുക്കളും ഉണ്ടാകും.വിത്ത്‌ വഴിയും കമ്പ്നട്ടും പതി വെച്ചും പുതിയ തൈകൾ ഉത്പാദിപ്പിക്കുന്നു. വിത്ത്‌ വഴി നാലോ അഞ്ചോ വർഷം കഴിഞ്ഞാൽ ലൂബി കായ്ക്കുകയും നാല്പതോ അമ്പതോ വർഷം ആയുസ്സും കണ്ടുവരുന്നു. ചെറിയ മരമെന്ന ഗണത്തിൽ ഉൾപ്പെടുന്ന ലൂബി ഒരു വീട്ടുമരമായിട്ടാണ് വളർത്തുന്നത്. വാണിജ്യാടിസ്ഥാനത്തിൽ കൃഷിചെയ്യുന്നതായി കാണുന്നില്ല. ഉപയോഗം പുളിരസമുള്ളതിനാൽ  ഉപ്പ് ...
Image
  മുരുവടിപ്പച്ച Scientific Name : Strobilanthes alternata   മുരുവടിപ്പച്ച    ( ശാസ്ത്രീയനാമം :  Strobilanthes alternata ). ശരീരത്തിലുണ്ടാവുന്ന മുറിവുകൾ ഭേദമാക്കാൻ കഴിവുണ്ടെന്ന് പറയപ്പെടുന്നു. പർപ്പിൾ നിറത്തിലുള്ള ഇലകളോടുകൂടിയ ഒരു കുറ്റിച്ചെടിയാണിത്. ഇന്തോനേഷ്യയിലും നാട്ടുമരുന്നായിുപയോഗ്ഗിക്കുന്ന ഈ ചെടി അമേരിക്കയിലും ബ്രിട്ടനിലും പൂന്തോട്ടങ്ങളിൽ ചട്ടികളിൽ നിന്നും തൂക്കിയിട്ടുവളർത്താറുണ്ട്. ഔഷധയോഗ്യഭാഗം ഇല