Posts

Image
  Bambusa mizorameana (മുള ) Bambusa is a large genus of clumping bamboos.Most species of Bambusa are rather large, with numerous branches emerging from the nodes, and one or two much larger than the rest. The branches can be as long as 11 m (35 ft). They are native to Southeast Asia, China, Taiwan, the Himalayas, New Guinea, Melanesia, and the Northern Territory of Australia. They are also reportedly naturalized in other regions, e.g. Africa, Latin America, and various oceanic islands.
Image
      Bengal  bamboo Scientific name : Bambusa tulda Bambusa tulda also know as Indian timber bamboo or Bengal Bamboo is native to the Indian subcontinent, Indochina, Tibet, and Yunnan, and naturalized in Iraq, Puerto Rico, and parts of South America. It prefers a tropical or subtropical climates. It is used extensively by the paper pulp industry in India and with near solid culms makes an excellent strong timber.
Image
Bambusa pallida ബാംബൂസ  പല്ലിഡാ  ഒരു മുളയിനത്തിൽ  ഉൾപ്പെട്ടതാണ് .വളരെ കട്ടികൂടിയ ഇലകളോട്  കൂടിയവയാണ് 
Image
  മുള Scientific    name :Thyrsostachys siamensis തൈർസോസ്റ്റാച്ചിസ് ജനുസ്സിൽ പെടുന്ന രണ്ട് മുള ഇനങ്ങളിൽ ഒന്നാണ് തൈർസോസ്റ്റാച്ചിസ് സിയാമെൻസിസ് . ഇത് 7 മുതൽ 13 മീറ്റർ വരെ ഉയരത്തിൽ വളരുന്നു . യുനാൻ , മ്യാൻമർ , ലാവോസ് , തായ്ലൻഡ് , വിയറ്റ്നാം എന്നിവിടങ്ങളിൽ നിന്നുള്ള ഇത് ശ്രീലങ്ക , ബംഗ്ലാദേശ് , മലേഷ്യ എന്നിവിടങ്ങളിൽ സ്വാഭാവികമാണ് .  
Image
  മൂട്ടിപ്പഴം Scientific name :  Baccaurea courtallensis        വനങ്ങളിലും നാട്ടിൻപുറങ്ങളിലും കാണപ്പെടുന്ന ഒരിനം മരമാണ്   മൂട്ടിപ്പഴം  ( ശാസ്ത്രീയനാമം :  Baccaurea courtallensis ) . ഇത്   മൂട്ടിപ്പുളി ,  മൂട്ടിക്കായ്പ്പൻ ,  കുറുക്കൻതൂറി ,  മുട്ടിത്തൂറി ,  കുന്തപ്പഴം ,  മൂട്ടിത്തൂറി   എന്നൊക്കെയും പ്രാദേശികമായി അറിയപ്പെടുന്നു . ഈ സസ്യം പശ്ചിമ ഘട്ടത്തിലെ തനത് സ്പീഷ്യസിൽ (Endemic) പെട്ട അപൂർ ‌ വ മരമാണ് ‌. പഴം മരത്തിന്റെ മൂട്ടിലും കായ്ക്കുന്നതുകൊണ്ടാണ് ഈ സസ്യത്തിന് ഈ പേരുവന്നത് . മലയണ്ണാൻ , കുരങ്ങ് , കരടി തുടങ്ങിയ ജീവികളുടെ ഇഷ്ടഭക്ഷണം കൂടിയാണ് മൂട്ടിപ്പഴം . മൂട്ടിക്കായ് പൈൻ എന്നും ഈ വൃക്ഷം അറിയപ്പെടുന്നു . ആദിവാസികൾ കാട്ടിൽനിന്ന് ഈ പഴങ്ങൾ പറിച്ച് നാട്ടിൽകൊണ്ടുവന്ന് കഴിക്കാറുണ്ട് . കട്ടിയുള്ള തോട് പൊളിച്ച് അകത്തുള്ള ജെല്ലി പോലുള്ള ഭാഗമാണ് ഭക്ഷിക്കുക .
Image
    ഇലിപ്പ   Scientific name : Madhuca longifolia വളരെയധികം ഔഷധഗുണമുള്ള ഈ സസ്യം  ആയുർ‌വേദത്തിലും   നാട്ടുവൈദ്യത്തിലും  ഉപയോഗിച്ചു വരുന്നു. ഇംഗ്ലീഷ് Mahua Tree, Maura butter Tree. രേവതി നാളുകാരുടെ  ജന്മനക്ഷത്ര വൃക്ഷംആണു് . അഷ്ടാംഗഹൃദയത്തിൽ  ഇരിപ്പ എന്നും പേരു നൽകിയിരിക്കുന്ന ഈ സസ്യത്തെ സമാന ധർമ്മങ്ങളുള്ള നാലു തരങ്ങളുള്ളതായി പ്രതിപാദിച്ചിരിക്കുന്നു. ആദ്യ മൂന്നു തരങ്ങൾ സപ്പോട്ടേഷ്യേ (Sapotaceae) വർഗ്ഗത്തിൽപ്പെടുന്നവയാണ്. Bassia butyracaea Bassia longifolia Bassia latifolia ന  Cynometra ramiflora   വടക്കേ ഇന്ത്യയിൽ കാലിത്തീറ്റയായി ഇലകൾ ഉപയോഗിക്കുന്നു. പൂക്കുന്നത് ഫെബ്രുവരി മുതൽ ഏപ്രിൽ വരെയാണ്‌. വിത്തു നട്ട് ചെടി വളർത്താം.  
Image
കരിമ്പന .  Scientific name : Borassus flabellifer   ദക്ഷിണേഷ്യയിൽ ധാരാളമായി കാണപ്പെടുന്ന ഒറ്റത്തടിവൃക്ഷമാണ്  കരിമ്പന . ശാസ്ത്രീയനാമം  Borassus flabellifer   . ഇത്  പനവർഗത്തിൽ  പെടുന്നു. ഇതിന്റെ തടിക്ക് സാമാന്യേന കറുപ്പുനിറമാണ്. നല്ല ഉയരത്തിൽ വളരാറുണ്ട്. ഇതിന്റെ ഇലകളെ  പട്ടകൾ  എന്നാണ് പറയുന്നത്. കരിമ്പനപ്പട്ടകൾ പുര മേയാൻ ധാരാളമായി ഉപയോഗിക്കുന്നു. ഈ പട്ടകൾ വെട്ടിയെടുത്ത് അവയിലെ ഈർക്കിലുകൾ മാറ്റിയെടുക്കുമ്പോൾ കിട്ടുന്ന ഓലകളാണ്‌ പണ്ടുകാലത്ത് എഴുതാൻ ഉപയോഗിച്ചിരുന്നത്. രണ്ടര- മൂന്ന് സെ.മീ. വീതിയിലും മുപ്പത് സെ.മീ. വരെ നീളത്തിലും ഇവ അരികുകൾ വൃത്തിയാക്കി വെട്ടി എടുത്ത് താളുകളായി അടുക്കിക്കെട്ടി ഉപയോഗിച്ചിരുന്നു. ഇവയിൽ  എഴുത്താണികൊണ്ട്  എഴുതപ്പെട്ടിരുന്ന ഗ്രന്ഥങ്ങളെ  താളിയോലഗ്രന്ഥങ്ങളെന്ന്  പറഞ്ഞുവരുന്നു.