
നാഗചെമ്പകം Scientific name : Mesua ferrea സിലോൺ ഇരുമ്പുമരം , ഇന്ത്യൻ റോസ് ചെസ്റ്റ്നട്ട് , മൂർഖന്റെ കുങ്കുമം എന്നെല്ലാം അറിയപ്പെടുന്ന ഒരു ഉഷ്ണമേഖലാവൃക്ഷമാണ് നാഗകേസരം (കുടുംബം :Clusiaceae, ശാസ്ത്രീയനാമം :Mesua ferrea). ഘനമേറിയ തടിയും നിബിഡമായ പത്രപംക്തിയും (foliage) സുഗന്ധമുള്ള പൂക്കളുമാണ് നാഗകേസരത്തിന്റെ പ്രത്യേകതകൾ. തമിഴിൽ ചെറുനാഗപ്പൂ, വെളുത്ത ചെമ്പകം, സംസ്കൃതത്തിൽ ചമ്പാര്യം, നാഗകേസരം, നാഗപുഷ്പം, ഹിന്ദിയിൽ ഗജപുഷ്പം എന്നു പേരുകളുള്ള നാഗകേസരം മലയാളത്തിൽ നാഗചെമ്പകം , ഇരുൾ , നാഗപ്പൂ , വയനാവ് , ചുരുളി , നങ്ക് , വെള്ള എന്നെല്ലാമാണു് പൊതുവേ അറിയപ്പെടുന്നു താരതമ്യേന ഉയരക്കൂടുതലുള്ള ഈ വൃക്ഷത്തിന്റെ ആവാസമേഖല സമുദ്രനിരപ്പിൽനിന്നു് 1500 മീറ്റർ വരെ ഉയരമുള്ള ഈർപ്പമുള്ള പ്രദേശങ്ങളാണു്. ഉഷ്ണമേഖലാവനങ്ങളിലെ ഏറ്റവും ഉയർന്ന (കാനോപ്പി)യിൽ പെടുന്ന വൃക്ഷങ്ങളിൽ ഗണ്യമായ സ്ഥാനമുണ്ടു് നാഗകേസരത്തിനു്. വീതി കുറഞ്ഞ് കടുംപച്ചനിറത്തിൽ 7-15 സെന്റിമീറ്റർ നീളമുള്ള ഇലകളുടെ അടിഭാഗം വിളറിയ പച്ചനിറത്തിൽ കാണപ്പെടുന്നു. പുതുതായി രൂ...